Latest Updates


50 വയസ്സുള്ള ഒരു സ്ത്രീയുടെ പ്രത്യുത്പാദന വ്യവസ്ഥ അവളുടെ 20കളിലും 30കളിലും ഉള്ളതുപോലെയല്ല. ഒരു സ്ത്രീയുടെ സാധാരണ പ്രത്യുത്പാദന കാലഘട്ടം പ്രായപൂര്‍ത്തിയാകുമ്പോള്‍ ആരംഭിച്ച് ആര്‍ത്തവവിരാമത്തില്‍ അവസാനിക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകള്‍ക്ക് സ്വാഭാവികമായി ഗര്‍ഭം ധരിക്കാനാവില്ല. കാരണം, പ്രായം കൂടുന്നതിനനുസരിച്ച്, പ്രത്യുല്‍പാദന നിരക്കും അണ്ഡത്തിന്റെ അളവും  ഗുണനിലവാരവും കുറയാന്‍ തുടങ്ങുന്നു, ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയ്ക്കും. 40-52 വയസ്സിനിടയില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ത്തവവിരാമം സംഭവിക്കാം, ഓരോ വ്യക്തിക്കും ഇത് വ്യത്യസ്തമായിരിക്കും.

  ആര്‍ത്തവവിരാമത്തിന് മുമ്പ് മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതും അണ്ഡം  ഫ്രീസുചെയ്യുന്നതും  പിന്നീടുള്ള ഗര്‍ഭാധാരണത്തിന് സഹായിക്കും. ഗര്‍ഭിണിയാകാന്‍ അടിസ്ഥാനപരമായ ആവശ്യം അണ്ഡവും ബീജവും ഉണ്ടായിരിക്കണം എന്നതാണ്. അണ്ഡാശയത്തില്‍ മുട്ടകള്‍ അവശേഷിക്കുന്നില്ലെങ്കില്‍ ഗര്‍ഭധാരണം സാധ്യമല്ല. 12 മാസമായി തുടര്‍ച്ചയായി  ഒരു സ്ത്രീക്ക് രക്തസ്രാവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സംഭവിക്കുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ജൈവ ഘടികാരത്തിന് ഒരു തടസ്സമുണ്ട്. എന്നിരുന്നാലും, നിരവധി ഫെര്‍ട്ടിലിറ്റി ചികിത്സകളിലൂടെ ഈ തടസ്സങ്ങള്‍ മറികടക്കാന്‍ കഴിയും.

ആര്‍ത്തവവിരാമത്തിന് ശേഷം ഒരാള്‍ക്ക് എങ്ങനെ ഗര്‍ഭം ധരിക്കാം?

ചെറുപ്പത്തില്‍ തന്നെ അണ്ഡമോ  ഭ്രൂണങ്ങളോ മരവിപ്പിച്ച് സൂക്ഷിക്കുകയും  പിന്നീട് ഗര്‍ഭിണിയാകാന്‍ ഉപയോഗിക്കുകയും ചെയ്താല്‍ ആര്‍ത്തവവിരാമത്തിന് ശേഷം ഗര്‍ഭം സാധ്യമാണ്. ഗര്‍ഭധാരണത്തിന് സ്ത്രീകള്‍ക്ക് ദാതാവിന്റെ മുട്ടയും ഉപയോഗിക്കാം. കൂടാതെ, അണ്ഡാശയ പുനരുജ്ജീവിപ്പിക്കല്‍ മറ്റൊരു രീതിയാണ്, അത് ഇപ്പോഴും പരീക്ഷണത്തിലാണ്.


സ്ത്രീകള്‍ക്ക് ലഭ്യമായ വിവിധ നടപടിക്രമങ്ങളുടെ ഒരു വിശദീകരണം ഇതാ:

1. അണ്ഡം മരവിപ്പിക്കല്‍/ഭ്രൂണം മരവിപ്പിക്കല്‍

സ്ത്രീകള്‍ക്ക് അവരുടെ പ്രത്യുല്‍പ്പാദനക്ഷമത നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. സ്ത്രീകള്‍ക്ക് അവരുടെ 20-കളിലോ 30-കളുടെ തുടക്കത്തിലോ അണ്ഡങ്ങള്‍  സൂക്ഷിച്ച്  ഗര്‍ഭധാരണത്തിന് തയ്യാറാകുമ്പോള്‍ അവ ഉപയോഗിക്കാനും കഴിയും. ഇത്  ഗുണനിലവാരമുള്ളതാണെന്നും വിജയകരമായ ഗര്‍ഭധാരണത്തിനുള്ള ഉയര്‍ന്ന സാധ്യതകള്‍ നല്‍കുമെന്നും ഈ രീതി ഉറപ്പാക്കുന്നു. ഗര്‍ഭാവസ്ഥയുടെ പ്രതീക്ഷയില്‍ അണ്ഡവും ബീജവും ലാബില്‍ ബീജസങ്കലനം ചെയ്ത് ശീതീകരിച്ച് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുന്ന മറ്റൊരു രീതിയാണ് എംബ്രിയോ ഫ്രീസിംഗ്. ആര്‍ത്തവവിരാമത്തിനുശേഷം ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിന് ഈ രീതി സഹായകമാകും. 

ആര്‍ത്തവവിരാമത്തിനു ശേഷമുള്ള ഗര്‍ഭധാരണത്തിന്റെ അപകടസാധ്യതകളും സങ്കീര്‍ണതകളും


പോസ്റ്റ്-മെനോപോസ് ഗര്‍ഭം  ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലാണ് വരുന്നത്. ആരോഗ്യപ്രശ്‌നങ്ങളും ഹൈപ്പര്‍ടെന്‍ഷന്‍, ഗര്‍ഭകാല പ്രമേഹം തുടങ്ങിയ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട പല സങ്കീര്‍ണതകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അമ്മയ്ക്കും കുഞ്ഞിനും സങ്കീര്‍ണതകള്‍ ഉണ്ടാക്കും. കൂടാതെ, ഈ സമയത്ത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വളരെ പ്രധാനമാണ്. 40-കളിലും 50-കളിലും ഗര്‍ഭം അലസാനും അകാല ജനനത്തിനും സാധ്യത കൂടുതലാണ്. 

ഗര്‍ഭം ധരിക്കുന്നതിന് മുമ്പ് ദമ്പതികള്‍ അവരുടെ കുട്ടിയുടെ ക്ഷേമം മനസ്സില്‍ സൂക്ഷിക്കണം. സ്ത്രീകള്‍ അവരുടെ 50-കളില്‍ ഗര്‍ഭം ധരിക്കുകയാണെങ്കില്‍, അവരുടെ കുട്ടിക്ക് ജീവിതം തുടങ്ങുമ്പോള്‍ തന്നെ മാതാപിതാക്കള്‍ വൃദ്ധരാകുമെന്നതും ചിന്തിക്കേണ്ട വിഷയമാണ്.

Get Newsletter

Advertisement

PREVIOUS Choice